ഇനിയെത്ര നാളുകള്‍ നീണ്ടുനില്പൂ
ഭൂമീ നിന്‍ ജീവിത ജൈത്രയാത്ര ?
ഇനിയും രാവുകള്‍ അണയുമോ ഭൂമീ
നിനക്കൊന്നു തലചായ്ചുറങ്ങാന്‍ ?
ഇനിയും പകലുകള്‍ വിടരുമോ ഭൂമീ
നിന്‍ മിഴിനീര്‍ തുടയ്ക്കാന്‍ ?
അറിയില്ല ഏകയായ് കഴിയുവാന്‍ ഭൂമീ
നിനക്കിനിയെത്ര രാപ്പകല്‍ ബാക്കി?
പനിക്കുന്നുവോ നിന്റെ മേനിയമ്മേ ?
വിറക്കുന്നുവോ നീ അമ്മേ ?
വരണ്ടുവോ നാഡികള്‍
പിടയുന്നുവോ നിന്റ ജീവന്‍ ?
No comments:
Post a Comment