Popular Posts

Wednesday, January 5, 2011

പച്ചപ്പട്ടായ ഭൂമി

പുലര്‍ക്കാല വാനില്‍ മൊട്ടിട്ട പാരിജാതത്തിന്റെ
ഹിമം പൂണ്ട ശുദ്രദളങ്ങളിലൂടെ ഞാന്‍ സഞ്ചരിക്കവെ
മനസാം കോവിലില്‍ നിന്നൊരു ചോദ്യം ഉതിര്‍ന്നു വന്നു.
ഏയ് പാരിജാതമേ...... നിന്‍ ആരതീഭാവം ആരു തന്നു?
കാറ്റോ, കാറോ, പ്രപഞ്ചശക്തിയാം ഭൂമീദേവിയോ?
വര്‍ണ്ണമായ ലോകമാം ഭൂമിയില്‍
വിരുന്നിനായ് വന്നപ്പോള്‍ കൂട്ടിനായ് ആരുവന്നു
ത്മ്പിയോ, പൂമ്പാറ്റയോ, കിളികൊഞ്ചലോ
വിരുന്നിനായ് വന്ന പാരിജാതമോ
നീ കണ്ട വര്‍ണമാം ലോകം എത്ര സുന്ദരം
നാളെ നിന്‍ ജീവന്‍ അസ്തമിക്കുമ്പോള്‍
നീ ഓര്‍ക്കുക നിന്റെ അമ്മയാം ഭൂമിയെ
നിനക്കൊരു ജന്മം തന്ന പുണ്യാത്മാവിനെ
അരുളുക വന്ദനം അവള്‍ക്കായി നിന്‍ മൊഴിയിലൂടെ
                                                       by
                                                           TESSY . KURIAN
                                                                   VIII A

No comments:

Post a Comment