Popular Posts

Monday, February 1, 2010

ഓണത്തപ്പന്‍


ഓണത്തപ്പന്‍ നിന്‍ വീട്ടില്‍
വിരുന്നുവന്നാല്‍ എന്തുനല്‍കും
ഓണത്തപ്പന്‍ എന്‍ വീട്ടില്‍
വിരുന്നുവന്നാല്‍ സദ്യ നല്‍കും
ഓണത്തപ്പന്റെ ഒപ്പം കൂടി
ഓണക്കളികള്‍ കളിച്ചീടും            ഷെറിന്‍  ഷാജു

Sunday, January 31, 2010

അമ്മതന് താരാട്ട്

പെറ്റമ്മ മറന്നൊരു താരാട്ടിന് ഈണവും
അമ്മിഞ്ഞ നുണയുമതിന് സ്വാൂദും
അമ്മതന് സ്നേഹത്തിന് ആഴിയും
ആ നിര്മലതയില് നിന്നുതിര്ന്നിട്ടും സുൗൗാഖവുിം
എന്നുമെന് സ്വപ്നങ്ങള് മാത്ര.....
ആ സ്വപ്ന സാഗരത്തില്  എന്നുമെന്നും
തീരാ വേദനയാണെന്  ജന്മം
ഏതാഴിയില് മുങ്ങിപൊങ്ങുമ്പോഴും
ആ താരാട്ടിന് ഓര്മ തന് ചുഴിയില്
നീറി പിടയുകയാണെന് ജനമം
അമ്മ തൊട്ടിലില്‍ നീയെന്നതനച്ചാക്കിയപ്പോള്‍
അമ്മിഞ്ഞ നല്‍കുവാനൊരമ്മ വന്നു
അമ്മ തന് വാക്കിനര്ത്ഥം എന്തെന്നവര്
ചൊല്ലിത്തന്നു താലോലിച്ചു
ആ  അമ്മ തന്  മാറില് നിന്നുതിര്ന്ന സ്നേഹം
ഇന്നുമെന് ജീവിത സഖിയായി      പ്രിന്സ് എം ജെ

ഓര്‍മ്മ തന്‍ വക്കത്ത്

കണ്ട് കേട്ട് പാട്ടുകള്‍ പാലാഴി പോലെയായ്.
വന്നുചേര്‍ന്ന നാളുകളില്‍ ഓര്‍മ്മകള്‍ തന്‍ വാസന
പുഷ്പോത്സവങ്ങളുടെ വാനം പാടിയും
                         എങ്ങെങ്ങോ പാറുന്ന ഓര്‍മകള്‍
അറിയാതെ ഓര്‍മ്മ തന്‍ വക്കത്ത് എത്തിനോക്കുന്നിതാ
                                                 നിത്യദിനം.
ആയിരംരുചിയേറും സദ്യയുണ്ടെങ്കില്‍ 
                         ഓണം നല്ലൊരു സുദിനം
അകലുന്ന ജീവിതം തകരുന്ന ഹൃദയവും
                            ആഘോഷമില്ലാത്ത  രാവുകളും
വെറുതെ കരയാന്‍  എങ്ങനെയെങ്കിലും
                                  തുഴയുന്നു.
എങ്കിലും സ്വപ്നത്തില്‍ തേരിലേറി അറിയാതെ
                     തുടരുന്ന ഈ യാത്രതന്‍ മാനവര്‍
TESLIN.JOSEPH
                                   X.E                      

ജാതിയേത്

ഓര്‍മകള്‍ വിരിയുന്ന പുക്കാലം

ഓര്‍മതന്‍ പൂങ്കാവനത്തില്‍ പിന്നെയും
 വീണ്ടും ഒരു മലര്‍മെട്ടു വിരിഞ്ഞു വന്നു
ആശകള്‍ തളിരിട്ടു വന്നോരെന്‍ മനസ്സിലായി
ഓര്‍മകള്‍  കളിവഞ്ചി  തുഴയകയല്ലോ
ഓര്‍മകള്‍  കളിവഞ്ചി  തുഴയുകയല്ലോ
              ഇനിയും വരണമെന്നാശിച്ചൊരെന്‍  ബാല്യം
              ​എന്‍ മുന്‍പില്‍ തുളുമ്പി നില്‍ക്കയല്ലോ
              വസന്തകാലത്തിന്റെ ഓര്‍മകള്‍ പൂക്കുന്ന                                                                                         പൂവാകച്ചോട്ടില്‍ നില്‍ക്കയല്ലൊ
              ഞാന്‍ നില്‍ക്കയല്ലോ
പെയ്യുവാനായി വിതുമ്പി നില്‍ക്കുന്ന
കാര്‍മേഘക്കൂട്ടില്‍ അലുഞ്ഞു പോയി
എന്റെ സങ്കടമെല്ലാം തീര്‍ന്നു പോയി
മാനത്തുദിക്കുന്ന സൂര്യനേക്കാളേറെ
ശോഭയുണ്ടിപ്പോഴെന്‍ മനസിലാകെ
                                              അമിത സെബാസ്റ്റ്യന്‍
 

വാനോളം ഉയര്‍ന്നവര്‍

വാനോളം ഉയരുന്ന പ്ര​​ശസ്തി-
ക്കുമേലാണിന്നു മനുഷ്യന്‍
മനുഷ്യന്റെ കൈക്കുമ്പിളിലിരുന്ന്
ഭ്രമണം ചെയ്യുന്ന ഭൂമി.
മനുഷ്യന്റെ അനുവാദത്തോടെ
ഉദിക്കുന്ന സൂര്യന്‍.
സര്‍വ്വരഹസ്യങ്ങളും ചോര്‍ത്തി
കൈക്കുമ്പിളില്‍ ചന്ദ്രനെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യന്.
മനു​​ഷ്യന്റെ ഇച്ഛക്കൊത്തു നീങ്ങുന്ന കാലം
പ്രകൃതിയെ കയ്യടക്കി ഭരിക്കുന്ന മനുഷ്യന്‍
നൂതന സൗകര്യങ്ങള്‍പുറത്തിറക്കി
പ്രകൃതിയെ പുകയ്ക്കുന്ന മനുഷ്യന്‍
ഇവയെല്ലാം സഹിച്ച് എരിഞ്ഞുതീരുന്ന ഭൂമി
എന്തുപറ്റി മനുഷ്യാ
സ്വന്തം നിലനില്പ് എന്തിനില്ലാതാക്കുന്നു
ബുദ്ധി വളര്ന്ന അവന് വിവേകം വളരായ്കയോ?
അതോ തന്നോട് തന്നെയുള്ള പ്രതികാരമോ?
രചയിതാവ്
ഡെല്ന ജോസഫ്
X.B
 




വിദ്യാലയം

അറിവെന്ന സാഗരം തേടുന്നവര്‍ക്ക്
ഒരു കൊച്ചു തോണിയീ വിദ്യാലയം
ഉയരത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക്
ഒരു വലിയ ഏണീയീ വിദ്യാലയം
പാപക്കടലിലെ രാജാവാം മര്‍ത്യര്‍ക്ക്
മുക്തിയേകുന്ന തീ വിദ്യാലയം
പരമദരിദ്രരാം ഭുലോക മര്‍ത്യര്‍ക്ക്
പാര്‍തഥിവാന്‍ ആക്കുന്നു വിദ്യാലയം
സത്യവും നീതിയും ചൊല്ലി പഠിപ്പിച്ച്
നല്ലവരാക്കുന്നു വിദ്യാലയം
എന്‍ ജീവിത ലക്ഷ്മിയീ വിദ്യാലയം               അമല്‍  മുരളീധരന്‍

ഇനിയുമുണ്ണിയായ് പിറക്കാന്‍

ഇതായിരുന്നുവോ മരണത്തിന്റെ തണുപ്പ്
ഓര്ക്കുന്നു ഞാന് ഏതോ കവിതയുടെ ഈരടികള്‍
മരണത്തിലേക്കുള്ള കാല്‍വപ്പ് പോലെ
നേര്ത്ത മരവിപ്പ് എന്റെ കാലുകളില് പടരുന്നു
നനുത്തഒരു പുഞ്ചിരിവിരിഞ്ഞുവോ എന്റെ
ചുണ്ടുകളില്‍ അവസാനത്തേതാകാം
യമപ്രവേശം ഒരു അര്ബുദാണുവായ്
ആകുുമെന്നോര്ത്തീല ഞാന് അഹംഭാവമെന്നെ
മൂടിയതോ കാരണമാം. പിുുഴച്ചതേതോ വഴികളില്
ഇനി തിരിഞ്ഞു നോക്കിയാല് അടിതെറ്റുുീീമെന്ന
ഭയം എന്നെ വേട്ടയാടുന്നു .വേദനയുടെ
വിശപ്പുു തീരാത്ത കാലത്തോളം അവയെന്നെ
കാര്ന്നുതിന്നുകൊള്ളട്ടെ എതിര്പ്പുകളില്ലെനിക്ക്
സ്മൃൃതികവാടങ്ങളില് തെറ്റുുുുുുുുുുുുുുുുുുുുുുുുകളുടെ തിളങ്ങുന്ന
vaalththalappuകള് നീണ്ടുനില്ക്കുന്നു
ആഗ്രഹങ്ങളെല്ലാമിന്നൊന്നു മാത്രം
തിരുത്തുവാന്കഴിഞ്ഞില്ലെങ്കിലീജന്മോത്ഭവം പോലും
ഇനിയുമെന്നമ്മതന് ഗര്ഭപാത്രത്തിലുണ്ണിയായ്
തളിരിടാന്  കഴിഞ്ഞെങ്കില് മരണമെന്നെ
വരിഞ്ഞു മുരുകുന്നു ഇനി.....വിട.......

തോരാകണ്ണുനീര്‍

ഒരു ശ്രദ്ധപാളിയാല്‍ എന്തൊക്കെയാവും
എന്നു നിങ്ങള്‍ക്കറിയേണ്ടേ കൂട്ടരെ
അറിയൂ നിങ്ങളറിയൂ
ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ ദിനത്തെ
ദശപുഷ്പങ്ങള്‍ കൊഴിഞ്ഞതും
പെരുമണ്ണിലഴലിന്‍ മേഘംവിരിഞ്ഞതും
നെഞ്ചിലെ ചൂടും കൈയ്യിലെ സ്നേഹവും
കൂട്ടിനിര്‍മ്മിച്ചൊരാപാല്‍പ്പായസം
ഒന്നുനൊട്ടിനുണയുവാനാകാതെ
അണഞ്ഞുപോയ് മൃത്യുവിന്‍ കയത്തിലാകുരുന്നുകള്‍
കളിയുടെ നിറദീപമായ്,തെളിവിന്‍ ജ്വാലതേടി
വിദ്യാലയമാം കിളികൂട്ടിലണഞ്ഞൊരാക്കുരിവികള്‍
അണഞ്ഞുപോയ് പെട്ടെന്നൊരു ദിനം
കൊടുങ്കാറ്റേറ്റ മെഴുതിരിനാളം പോല്‍
മണ്ണപ്പം ചുട്ടും,കറികളൊരുക്കിയും
കളിച്ചുതീര്‍ത്താദിനാന്ത്യത്തില്‍
സ്വന്തം കിളിക്കൂട്ടിലേയ്ക്ക് പറന്നു
ഇരതേടി കുഞ്ഞാറ്റ മടങ്ങുപോല്‍
"റോഡിന്‍ വലംവശം ചേര്‍ന്നുപോയിടേണം
നന്മകളാം ഉണ്ണികള്‍ നിങ്ങളെന്നും"
ഗുരുവചനത്തിനനുസൃതമായി ചരിച്ചു
കുഞ്ഞുപൈതങ്ങള്‍ വരിവരിയായ്
മദ്യലഹരിയോ അബോധ്യചിന്തയോ
ഉത്തരവാദത്വത്തിനേറ്റക്കുറച്ചിലോ
ഏതോ അനിര്‍വാച്യമാം ചിന്തയാല്‍
കിട്ടാതെ പോയതോ, നഷ്ടപ്പെടുത്തിയതോ നിയന്ത്രണം
ആ വണ്ടിയെന്റെ, ഈ വണ്ടിയെന്റെ
എന്നുകലപില കൂട്ടുംകുരുന്നുകള്‍
തന്‍ ഇളംമാറിലൂടെ ചീറിപാഞ്ഞുപോയ്
ആ യന്ത്ര ഭീമന്‍, ക്രൂരന്‍, നിഷ്ഠൂരന്‍
പെറ്റമ്മതന്‍ കാത്തിരിപ്പിന്‍ മുമ്പില്‍
ചിതറിത്തെറിച്ചു ചെഞ്ചോരതുള്ളികള്‍
എല്ലാമെരിഞ്ഞടങ്ങി ഞൊടിയിടയില്‍
കേവലമൊരു കൊച്ചിരമ്പലില്‍
                                                       Anil Thomas
                         VIII E                                    

പരസ്യങ്ങളിലെ രഹസ്യം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അനുകരണ ഭ്രമവും ജീവിത സൗകര്യ‌‌ങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള പരിശ്രമവും മനുഷ്യന്‍ തുടരുന്നിടത്തോളളം കാലം പരസ്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൂടുതലായി പരസ്യങ്ങള്‍ ജനങ്ങളെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഏറിവരികയാണിന്ന് . പരസ്യങ്ങളുടെ പിന്നാലെ പരക്കം പായുന്ന സമൂഹത്തെ നാം എന്തുവിളിക്കും?
മിക്ക പരസ്യങ്ങളും ഉന്നംവെക്കുന്നത് കുട്ടികളെയാണ്. വളരെ ചെറുപ്പത്തിലെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക്
കുട്ടകളെ അടിമകളാക്കുക എന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. കപടവാഗ്ദാനങ്ങള്‍ നല്കി പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ ജനകീയകൂട്ടായ്മകള്‍ സംഘടിക്കേണ്ടതുണ്ട്.
പരസ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതു-
പോലെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പരസ്യമയം. പരസ്യത്തിന്റെ അടിമകളായി മനുഷ്യന്‍ മാറുകയാണ്. പരസ്യത്തിന്റെ പ്രധാന ആയുധം സൗന്ദര്യമാണ്. സോപ്പുകളും പേസ്റ്റുകളും ഒപ്പം ക്രീമുകളും പരസ്യത്തിന്റെ കെണികളൊരുക്കുന്നു. ഉപയോഗശേഷമാണ് "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന ചതിമനസ്സിലാകുന്നത്.
കഷണ്ടിക്കും മരുന്നുണ്ടെന്ന് പരസ്യം പറയും, അങ്ങനെ എന്തെല്ലാം വസ്തുക്കള്‍. "സര്‍വ്വരോഗ സംഹാരിയായ ഷര്‍ട്ടുകള്‍ വരുവിന്‍ വാങ്ങുവിന്‍ മിതമായ വില" എന്ന പരസ്യമന്ത്രത്തിനു പിറകെ പോയി അമളി പറ്റിയവര്‍ പുറത്തുപറയില്ല."ഏട്ടില പശു പുല്ലു തിന്നില്ല:" എന്നു നമുക്കറിയാം. എന്നിട്ടും എന്തുകൊണ്ടാണ് നാം പരസ്യത്തിനു പിന്നാലെ പോകുന്നത്? അന്ധമായ അനുകരണ ഭ്രമമാണ് ഒരു കാരണം. പരസ്യത്തിലെ മാതൃകാ കുടുംബമാണ് മലയാളികള്‍ എന്നതാണ് വാസ്തവം. "കാണം വിറ്റും ഓണം ഉണ്ണണം " എന്ന പഴമൊഴി മാറ്റി "കാണം വിറ്റും പരസ്യ ഉല്‍പ്പന്നം വാങ്ങണം" എന്നായി. ലോണെടുത്തും കടംവാങ്ങിയും പരസ്യത്തില്‍ കണ്ട വസ്തുക്കള്‍ മോഹിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മര്‍ത്യ൯ അറിയുന്നില്ല പിന്നീട് തങ്ങള്‍ കിടപ്പാടം ഇല്ലാത്തവനായി മാറുമെന്ന സത്യം.
എല്ലാ പരസ്യങ്ങളും ചതിക്കുഴികളാണ് തീര്‍ക്കുന്നത് എന്നു നമുക്ക് തീര്‍ത്തും പറയാന്‍ കഴിയില്ല. കാരണം അറിവു പകര്‍ന്നുനല്‍കുന്ന നല്ല ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്ന പങ്കുവെക്കുന്ന നേര്‍വഴിക്ക് നയിക്കുന്ന
ധാരാളം പരസ്യങ്ങളുണ്ട്. അത് തിരിച്ചറിയാനാണ് നമുക്കുകഴിയേണ്ടത്. വിവേകപൂര്‍ണ്ണമായ സമീപനമാണ് പരസ്യങ്ങളോട് നാം സ്വീകരിക്കേണ്ടത്. പരസ്യത്തെ ഒന്നടങ്കം അനാവശ്യമെന്നോ ബാലിശമെന്നോ പറഞ്ഞ് അവഗണിക്കുന്നത് തെറ്റാണ്. പരസ്യത്തിന് ജീവിതത്തില്‍ അമിത പ്രാധാന്യം കൊടുക്കാതിരുന്നാല്‍ മതിയാകും.
അതുപോലെ ലക്ഷ കണക്കിനു പണം ചെലവു ചെയ്ത് എത്ര കമനീയമായി പരസ്യം ചെയ്താലും നല്ലതല്ലാത്ത ഒന്നിനും പൊതുജനത്തിന്റെ ശാശ്വതമായ പിന്തുണ നേടാന്‍ കഴിയില്ല.
"പരസ്യങ്ങളില്‍ ചില രഹസ്യങ്ങളുണ്ട് ,
രസ്യം നല്ലതോ? ചീത്തയോ?"


Akhila  Joseph
VIII-D