ഒരു ശ്രദ്ധപാളിയാല്‍ എന്തൊക്കെയാവും
എന്നു നിങ്ങള്‍ക്കറിയേണ്ടേ കൂട്ടരെ
അറിയൂ നിങ്ങളറിയൂ
ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ ദിനത്തെ
ദശപുഷ്പങ്ങള്‍ കൊഴിഞ്ഞതും
പെരുമണ്ണിലഴലിന്‍ മേഘംവിരിഞ്ഞതും
നെഞ്ചിലെ ചൂടും കൈയ്യിലെ സ്നേഹവും
കൂട്ടിനിര്‍മ്മിച്ചൊരാപാല്‍പ്പായസം
ഒന്നുനൊട്ടിനുണയുവാനാകാതെ
അണഞ്ഞുപോയ് മൃത്യുവിന്‍ കയത്തിലാകുരുന്നുകള്‍
കളിയുടെ നിറദീപമായ്,തെളിവിന്‍ ജ്വാലതേടി
വിദ്യാലയമാം കിളികൂട്ടിലണഞ്ഞൊരാക്കുരിവികള്‍
അണഞ്ഞുപോയ് പെട്ടെന്നൊരു ദിനം
കൊടുങ്കാറ്റേറ്റ മെഴുതിരിനാളം പോല്‍
മണ്ണപ്പം ചുട്ടും,കറികളൊരുക്കിയും
കളിച്ചുതീര്‍ത്താദിനാന്ത്യത്തില്‍
സ്വന്തം കിളിക്കൂട്ടിലേയ്ക്ക് പറന്നു
ഇരതേടി കുഞ്ഞാറ്റ മടങ്ങുപോല്‍
"റോഡിന്‍ വലംവശം ചേര്‍ന്നുപോയിടേണം
നന്മകളാം ഉണ്ണികള്‍ നിങ്ങളെന്നും"
ഗുരുവചനത്തിനനുസൃതമായി ചരിച്ചു
കുഞ്ഞുപൈതങ്ങള്‍ വരിവരിയായ്
മദ്യലഹരിയോ അബോധ്യചിന്തയോ
ഉത്തരവാദത്വത്തിനേറ്റക്കുറച്ചിലോ
ഏതോ അനിര്‍വാച്യമാം ചിന്തയാല്‍
കിട്ടാതെ പോയതോ, നഷ്ടപ്പെടുത്തിയതോ നിയന്ത്രണം
ആ വണ്ടിയെന്റെ, ഈ വണ്ടിയെന്റെ
എന്നുകലപില കൂട്ടുംകുരുന്നുകള്‍
തന്‍ ഇളംമാറിലൂടെ ചീറിപാഞ്ഞുപോയ്
ആ യന്ത്ര ഭീമന്‍, ക്രൂരന്‍, നിഷ്ഠൂരന്‍
പെറ്റമ്മതന്‍ കാത്തിരിപ്പിന്‍ മുമ്പില്‍
ചിതറിത്തെറിച്ചു ചെഞ്ചോരതുള്ളികള്‍
എല്ലാമെരിഞ്ഞടങ്ങി ഞൊടിയിടയില്‍
കേവലമൊരു കൊച്ചിരമ്പലില്‍
Anil Thomas VIII E
No comments:
Post a Comment